2002ലെ ഗുജറാത്ത് വംശഹത്യയെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തുളസി ഗബ്ബാര്‍ഡ്

ഹാംഷെയറില്‍ അടുത്തിടെ നടന്ന ഒരു പ്രചാരണ പരിപാടിയില്‍ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ അതിന് അര്‍ഹരായിരുന്നുവെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

Update: 2019-10-11 05:49 GMT

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 2002ലെ ഗുജറാത്ത് മുസ്‌ലിം ഹത്യയെ ന്യായീകരിച്ച് യുഎസ് കോണ്‍ഗ്രസ് വനിതയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ തുളസി ഗബ്ബാര്‍ഡ്. ഹാംഷെയറില്‍ അടുത്തിടെ നടന്ന ഒരു പ്രചാരണ പരിപാടിയില്‍ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ അതിന് അര്‍ഹരായിരുന്നുവെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ മുസ്‌ലിംങ്ങള്‍ക്കെതിരേ നടന്ന വംശഹത്യയില്‍ മോദിക്ക് പങ്കുണ്ടെന്ന് പലരും കരുതുന്നുവെന്ന് ലണ്ടന്‍ഡെറിയിലെ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സദസ്സില്‍ നിന്നൊരാള്‍ ചോദിച്ചപ്പോള്‍ ഈ കലാപത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? എന്നായിരുന്നു ഗബ്ബാര്‍ഡിന്റെ പ്രതികരണം.

ഗുജറാത്ത് വംശഹത്യയെ ന്യായീകരിക്കുന്ന യുഎസ് കോണ്‍ഗ്രസ് അംഗം ഗബ്ബാര്‍ഡിന്റെ നിലപാട് ഇരകളെ കുറ്റപ്പെടുത്തുന്നതിന്റെ ഏറ്റവും മ്ലേച്ഛമായ രൂപമാണെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈനോറിറ്റീസ് വക്താവ് അര്‍വിന്‍ വാല്‍മുസി അഭിപ്രായപ്പെട്ടു. മരിച്ച ആയിരക്കണക്കിന് ആളുകള്‍ അതിന് അര്‍ഹരാണെ തരത്തിലുള്ള ഗബ്ബാര്‍ഡിന്റെ പ്രതികരണം ഇരകളോടുള്ള മോദിയുടെ മനോഭാവത്തെ പിന്തുണയ്ക്കുന്നതാണെന്നും അവര്‍ കുറ്റപ്പെടുത്തി.




Tags:    

Similar News