യുക്രെയ്‌നില്‍ ജൈവായുധ ഗവേഷണം ഉണ്ടെന്ന് സമ്മതിച്ച് യുഎസ്
യുക്രെയ്‌നിന് ജൈവ ഗവേഷണ സൗകര്യങ്ങളുണ്ട്, വാസ്തവത്തില്‍ റഷ്യന്‍ സേന കീവില്‍ നിയന്ത്രണം നേടാന്‍ ശ്രമിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആശങ്കാകുലരാണ്
മോസ്‌കോ: യുക്രെയ്‌നില്‍ 'ജൈവായുധ ഗവേഷണം' ഉണ്ടെന്ന് സമ്മതിച്ച് യുഎസ്. യുക്രെയ്ന്‍ റഷ്യന്‍ സേനയുടെ നിയന്ത്രണത്തില്‍ വരുമെന്ന ആശങ്കയുണ്ടെന്നും അമേരിക്ക.
പെന്റഗണ്‍ ധനസഹായം നല്‍കുന്ന ജൈവ ആയുധ പദ്ധതി അടിയന്തിരമായി ഇല്ലാതാക്കാന്‍ കീവ് ഉത്തരവിട്ടതായുള്ള രേഖകള്‍ റഷ്യ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചേര്‍ന്ന യുക്രെയ്ന്‍ വിഷയത്തിലെ സെനറ്റ് ഹിയറിങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തി യുഎസ് അണ്ടര്‍ സെക്രട്ടറി ഓഫ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് വിക്ടോറിയ നൂലാന്‍ഡ് ആശങ്ക പ്രകടിപ്പിച്ചത്.
യുക്രെയ്‌നിന് ജൈവ ഗവേഷണ സൗകര്യങ്ങളുണ്ട്, വാസ്തവത്തില്‍ റഷ്യന്‍ സേന കീവില്‍ നിയന്ത്രണം നേടാന്‍ ശ്രമിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആശങ്കാകുലരാണ്, അതിനാല്‍ ആ ഗവേഷണ സാമഗ്രികളൊന്നും റഷ്യന്‍ സേനയുടെ കൈകളില്‍ എത്തുന്നത് എങ്ങനെ തടയാം എന്നതിനെക്കുറിച്ച് ഞങ്ങള്‍ യുക്രെയ്‌നുമായി ആശയവിനിമയം നടത്തുകയാണെന്ന് അവര്‍ പറഞ്ഞു.
സൈനിക ആക്രമണം ആരംഭിച്ചപ്പോള്‍ മാരകമായ രോഗാണുക്കളുടെ സാംപിളുകള്‍ അടിയന്തരമായി നശിപ്പിച്ച യുക്രെയിനില്‍, യുഎസ് ഫണ്ട് ചെയ്ത ബയോലാബുകളുടെ തെളിവുകള്‍ കണ്ടെത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.
വിഭജനത്തിന് ശേഷമുള്ള സോവിയറ്റ് രാജ്യങ്ങളില്‍ പെന്റഗണ്‍ വികസിപ്പിച്ചെടുത്ത ബയോവെപ്പണ്‍ പ്രോഗ്രാമുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം പറഞ്ഞു, പുതിയ കണ്ടെത്തലുകള്‍ അനുസരിച്ച്, യുക്രെയ്‌നില്‍ 30 ലധികം ബയോളജിക്കല്‍ ലബോറട്ടറികളുടെ ഒരു 'നെറ്റ്‌വര്‍ക്ക്്' രൂപീകരിച്ചിട്ടുണ്ടെന്നും റഷ്യ പറഞ്ഞു.
ആന്ത്രാക്‌സ്, കോളറ, പ്ലേഗ് എന്നിവയുള്‍പ്പെടെയുള്ള അപകടകരമായ രോഗാണുക്കളുടെ ശേഖരം അടിയന്തരമായി നശിപ്പിക്കാന്‍ ഉത്തരവിട്ട രേഖകള്‍ ഫെബ്രുവരി 24ന് യുക്രേനിയന്‍ ബയോളജിക്കല്‍ റിസര്‍ച്ച് ലബോറട്ടറികളില്‍ നിന്ന് ലഭിച്ചുവെന്നും ബയോളജിക്കല്‍, ടോക്‌സിന്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ (ബിടിഡബ്ല്യുസി) ലംഘനങ്ങളാണ് ഇതെന്നും റഷ്യ പറഞ്ഞു.
