'താക്കൂര്‍' ബ്രാന്റ് നെയിമുള്ള ഷൂ വിറ്റു; യുപിയില്‍ മുസ് ലിം തെരുവുവ്യാപാരിക്കു മര്‍ദ്ദനവും കേസും(വീഡിയോ)
പരാതിക്കാരന്‍ തിങ്കളാഴ്ച നസീറിന്റെ റോഡരികിലെ കടയിലെത്തിയപ്പോഴാണ് 'താക്കൂര്‍' എന്ന ബ്രാന്റ് നെയിമുള്ള ഒരു ഷൂ കണ്ടതത്. ഇതേക്കുറിച്ച് ചോദ്യം ചെയ്യുകയും തന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് നസീര്‍ പറയുന്നത്. താക്കൂര്‍ ഷൂ ഉയര്‍ത്തിക്കാട്ടിയുള്ള 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഞാന്‍ ഈ ഷൂ നിര്‍മിക്കുന്നുണ്ടോയെന്നും പിന്നെ എന്തിനാണ് നിങ്ങള്‍ ഇവിടെ വന്നതെന്നും നസീര്‍ ചോദിക്കുന്നുണ്ട്. വീഡിയോയില്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണുന്നില്ല. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മറ്റൊരു വീഡിയോ ക്ലിപ്പില്‍ കടയ്ക്കു പുറത്ത് പോലിസുകാരുള്ളത് കാണിക്കുന്നുണ്ട്. ഏത് പാദരക്ഷാ കമ്പനിയാണ് ചെരുപ്പ് നിര്‍മ്മിച്ചതെന്ന് അറിയില്ല. എന്നാല്‍, 40 വര്‍ഷമായി താക്കൂര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഷൂ നിര്‍മാണ കമ്പനിയാണ് ഷൂ നിര്‍മിച്ചതെന്നാണ് പോലിസ് നിഗമനം.
UP Shopkeeper Detained For Selling Shoe With 'Thakur' Written On Sole
