നരേന്ദ്രഗിരിയുടെ ആത്മഹത്യയില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് യുപി സര്‍ക്കാര്‍

പ്രതിപക്ഷ പാര്‍ട്ടികള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച് യുപി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

Update: 2021-09-23 00:56 GMT

ന്യൂഡല്‍ഹി: അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് യുപി സര്‍ക്കാര്‍. നിലവില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച് യുപി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

നരേന്ദ്രഗിരിയുടെ മരണത്തില്‍ അനുയായി ആനന്ദ്ഗിരിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ ശിഷ്യനായ ആനന്ദ്ഗിരിക്കെതിരേയുണ്ടായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

നരേന്ദ്രഗിരിയുടെ മറ്റൊരു അനുയായിയായ അമിര്‍ഗിരി നല്‍കിയ പരാതിയിലാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തത്. കേസില്‍ നിലവില്‍ ആനന്ദ്ഗിരിയെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ആനന്ദ് ഗിരിയെ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ആശ്രമവുമായി ബന്ധപ്പെട്ടുള്ള ചില തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലിസ് നിഗമനം. ഇതിനിടെ അഖാഡ പരിഷത്തിന്റെ പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ പരിഷത്തിന്റെ യോഗം പതിനാറ് ദിവസത്തിന് ശേഷം ചേരും.

Tags:    

Similar News