ദലിതരോടൊപ്പം ചായ കുടിക്കൂ, ഉച്ചഭക്ഷണം കഴിക്കൂ, വോട്ട് ചെയ്യാൻ ആവശ്യപ്പെടൂ: യുപി ബിജെപി അധ്യക്ഷൻ
നിങ്ങൾ 10 ദിവസം ഒരു വീട് സന്ദർശിച്ചിട്ടും ചായ വാഗ്ദാനം ചെയ്തില്ലെങ്കിൽ, അവിടെ നിന്ന് ചായ ലഭിക്കാനുള്ള ശ്രമം നടത്തണമെന്നും ഒബിസി മോർച്ച സംഘടിപ്പിച്ച സമാജിക് പ്രതിനിധി സമ്മേളനത്തിൽ സിങ് പറഞ്ഞു.
ലഖ്നോ: ദലിതരോടൊപ്പം ചായ കുടിച്ചും ഉച്ചഭക്ഷണം കഴിച്ചും വോട്ട് ചെയ്യാൻ ആവശ്യപ്പെടാൻ പിന്നാക്ക-സവർണ വിഭാഗത്തിലുള്ള പ്രവർത്തകരോട് ആഹ്വാനം ചെയ്ത് യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയതയുടെ വിഷയത്തിൽ പാർട്ടിക്ക് വോട്ട് ചെയ്യാൻ ദലിതരെ പ്രേരിപ്പിക്കാനും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.
പാർട്ടിയുടെ ഒബിസി സമാജിക് പ്രതിനിധി സമ്മേളനത്തിലും വൈശ്യ വ്യാപാരി സമ്മേളനത്തിലുമാണ് സിങ് ഇക്കാര്യം അഭ്യർത്ഥിച്ചത്. 10 മുതൽ 100 വരെ ദലിത് കുടുംബങ്ങൾക്കൊപ്പം ഗ്രാമങ്ങളിൽ ചെന്ന് ചായ കുടിക്കാനാണ് സംസ്ഥാന ബിജെപി അധ്യക്ഷൻ പറഞ്ഞത്. ജാതിയുടെ പേരിലല്ല, മറിച്ച് രാഷ്ട്രവാദത്തിന്റെ പേരിലാണ് വോട്ടുചെയ്യേണ്ടതെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, നിങ്ങൾ നിങ്ങളുടെ കമ്മ്യൂണിറ്റികൾക്കിടയിൽ പോകുന്നു. എന്നാൽ ദലിതരുടേയും ചൂഷിതരുടേയും നിരാലംബരായ കുടുംബങ്ങളുടേയും ആയിരത്തിലധികം വീടുകളിൽ ഒരിക്കലെങ്കിലും പോയി ചായ കുടിക്കുക. നിങ്ങൾക്ക് അവിടെ ചായ വാഗ്ദാനം ചെയ്താൽ, അതിനർത്ഥം നിങ്ങളുടെ ഉയരം ശരിയാണ്. അവൻ ചായയ്‌ക്കൊപ്പം കശുവണ്ടി വിളമ്പുകയാണെങ്കിൽ, അതിനർത്ഥം നിങ്ങളുടെ ഉയരം വർദ്ധിച്ചുവെന്നാണ്. ചായയ്‌ക്കൊപ്പം ഉച്ചഭക്ഷണവും നൽകിയാൽ, കുടുംബം ബിജെപിയുമായി ബന്ധപ്പെട്ടതായി സ്ഥിരീകരിക്കാം. നിങ്ങൾ 10 ദിവസം ഒരു വീട് സന്ദർശിച്ചിട്ടും ചായ വാഗ്ദാനം ചെയ്തില്ലെങ്കിൽ, അവിടെ നിന്ന് ചായ ലഭിക്കാനുള്ള ശ്രമം നടത്തണമെന്നും ഒബിസി മോർച്ച സംഘടിപ്പിച്ച സമാജിക് പ്രതിനിധി സമ്മേളനത്തിൽ സിങ് പറഞ്ഞു.
