അനധികൃത പണമിടപാട് ആരോപിച്ച് ചൈനീസ് പൗരനെ യുപിയില്‍ അറസ്റ്റ് ചെയ്തു

Update: 2021-01-28 02:39 GMT

ലക്‌നൗ: അനധികൃത പണമിടപാട് ആരോപിച്ച് ചൈനീസ് പൗരനെ യുപിയില്‍ ഭീകര വിരുദ്ധസേന(എടിഎസ്) അറസ്റ്റ് ചെയ്തു. സണ്‍ ജി യിങ് എന്ന ഡേവിഡിനെയാണ് അറസ്റ്റ് ചെയ്തത്. ജനുവരി 26ന് ഗുഡ്ഗാവില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് യുപി എടിഎസ് വ്യക്തമാക്കി. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് അനധികൃതമായി പണം കൈമാറ്റം ചെയ്തതിനു 14 ഇന്ത്യക്കാരെയും രണ്ട് ചൈനീസ് പൗരന്മാരെയും നേരത്തെ പിടികൂടിയതായി എടിഎസ് അറിയിച്ചു.

    നേരത്തെ അറസ്റ്റിലായ മറ്റ് രണ്ട് ചൈനീസ് പൗരന്മാര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് യിങിനെ കുറിച്ചു വിവരം ലഭിച്ചത്. യിങിന്റെ വ്യാപാര വിസ 2021 ജനുവരിയില്‍ കാലഹരണപ്പെട്ടെന്നും എടിഎസ് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വാങ്ങിയ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് തുറന്ന ബാങ്ക് അക്കൗണ്ടുകള്‍ വഴി വന്‍ തുക കൈമാറിയെന്നാണ് എടിഎസ് ആരോപിക്കുന്നത്.

UP Anti-Terror Squad Arrests Chinese National For Illegal Funds Transfer

Tags:    

Similar News