യുപിയില്‍ പ്രഭാത സവാരിക്കിടെ എഐഎംഐഎം നേതാവിനെ വെടിവച്ച് കൊന്നു
പ്രഭാതസവാരിക്കായി പുറത്തിറങ്ങിയപ്പോള്‍ രണ്ട് മോട്ടോര്‍ ബൈക്കുകളിലെത്തിയ നാലംഗ അക്രമിസംഘം അന്‍സാരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്രഭാത സവാരിക്കിടെ എഐഎംഐഎം നേതാവിനെ അജ്ഞാത സംഘം വെടിവച്ച് കൊന്നു. എഐഎംഐഎം നേതാവും മീററ്റ് മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ സുബൈര്‍ അന്‍സാരിയെയാണ് ശനിയാഴ്ച ബൈക്കിലെത്തിയ അജ്ഞാത അക്രമികള്‍ വെടിവച്ചു കൊന്നത്.
മീററ്റ് ജില്ലയിലെ നൗചണ്ടിയിലെ സന്തോഷ് ആശുപത്രിക്ക് സമീപം ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടിയുടെ മീററ്റ് കോര്‍പറേഷന്‍ എണ്‍പതാം വാര്‍ഡ് കൗണ്‍സിലറായ അന്‍സാരി വെടിയേറ്റ് കൊല്ലപ്പെട്ടത്.
പ്രഭാതസവാരിക്കായി പുറത്തിറങ്ങിയപ്പോള്‍ രണ്ട് മോട്ടോര്‍ ബൈക്കുകളിലെത്തിയ നാലംഗ അക്രമിസംഘം അന്‍സാരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അന്‍സാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് മീററ്റ് പോലിസ് പറഞ്ഞു.