ഉന്നാവോ: ബിജെപി എംഎല്‍എയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്

ഉത്തര്‍ പ്രദേശിലെ ലക്‌നൗ, ഉന്നാവോ, ബാന്ദ, ഫത്തേപൂര്‍ എന്നിങ്ങനെ നാലു ജില്ലകളില്‍ സി.ബി.ഐ പരിശോധന നടത്തുന്നത്.

Update: 2019-08-04 08:42 GMT

ലക്‌നൗ: ഉന്നാവോ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറുമായി ബന്ധപ്പെട്ട 17 ഇടങ്ങൡ സി.ബി.ഐ റെയ്ഡ്. ഉത്തര്‍ പ്രദേശിലെ ലക്‌നൗ, ഉന്നാവോ, ബാന്ദ, ഫത്തേപൂര്‍ എന്നിങ്ങനെ നാലു ജില്ലകളില്‍ സി.ബി.ഐ പരിശോധന നടത്തുന്നത്. ഉന്നാവോ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിലാക്കിയ വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സെന്‍ഗാറാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. ന്യൂമോണിയ ബാധിച്ച പെണ്‍കുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് സിബിഐ സിതാപൂര്‍ ജയിലിലെത്തി കുല്‍ദീപ് സെന്‍ഗാറിനെ ചോദ്യം ചെയ്തിരുന്നു. വിസിറ്റേഴ്‌സ് റെക്കോര്‍ഡുകള്‍ പരിശോധിക്കുകയും ചെയ്തു.

പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ഇടിച്ച ട്രെക്കിന്റെ ഉടമയേയും ക്ലീനറേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വായ്പ മുടങ്ങിയതിനാല്‍ ഫിനാന്‍സ് കമ്പനി കൊണ്ടുപോകുമെന്ന് ഭയന്നാണ് നമ്പര്‍ പ്ലേറ്റില്‍ ഗ്രീസ് പുരട്ടിയതെന്നാണ് ട്രക്ക് ഉടമ മൊഴി നല്‍കിയത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് അപകടത്തിനുശേഷം െ്രെഡവര്‍ തന്നോട് പറഞ്ഞത്. കുല്‍ദീപ് സെന്‍ഗാറിനെയോ പെണ്‍കുട്ടിയുടെ കുടുംബത്തേയോ പരിചയമില്ല. അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, സിബിഐ അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. 20 അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്‌നൗവിലെത്തും. യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്.

Tags:    

Similar News