തൊഴിലാളി നേതാവ് ഗ്രോ വാസുവിനെ അന്യായമായി അറസ്റ്റു ചെയ്തത് പ്രതിഷേധാര്‍ഹം: എസ് ഡിടിയു

Update: 2023-07-29 14:17 GMT

കോഴിക്കോട്: സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെ അന്യായമായി അറസ്റ്റ് ചെയ്ത പോലിസ് നടപടിയില്‍ എസ്ഡിടിയു (സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍) സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരു പ്രകടന കേസില്‍ കോടതി സമന്‍സ് അയച്ചു എന്നും സമന്‍സ് കൈപ്പറ്റാന്‍ ഗ്രോ വാസു സ്ഥലത്ത് ഇല്ല എന്നും രേഖയുണ്ടാക്കി പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് നീതി നിഷേധമാണ്. കോഴിക്കോട് ജില്ലയിലെ പൊറ്റമ്മല്‍ എന്ന സ്ഥലത്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന പൊതുപ്രവര്‍ത്തകനും യൂനിയന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രമുഖനായ ഒരു വ്യക്തി ഒളിവില്‍ പോയി എന്ന തരത്തില്‍ കള്ളക്കേസ് ചമച്ച പോലിസ് നടപടി ദുരൂഹമാണ്. ഇത് അന്വേഷണ വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ് ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി തച്ചോണം നിസാമുദ്ദീന്‍ ആവശ്യപ്പെട്ടു.

Tags: