യൂനിവേഴ്‌സിറ്റി കോളജ് സംഭവം; എസ്എഫ്‌ഐ പ്രതിരോധ സംഗമം ഇന്ന്

Update: 2019-07-25 03:06 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ അക്രമങ്ങളെ തുടര്‍ന്നു പ്രതിരോധത്തിലായ എസ്എഫ്‌ഐ കോളജിനു മുന്നില്‍ ഇന്ന് പ്രതിരോധ സംഗമം നടത്തും. യൂനിവേഴ്‌സിറ്റി കോളജുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐക്കെതിരേ ഉയര്‍ന്ന വാര്‍ത്തകളില്‍ ബദല്‍ പ്രചാരണം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് മഹാപ്രതിരോധം സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥി, അധ്യാപകര്‍ തുടങ്ങിയവരെ ഉള്‍കൊള്ളിച്ചാണ് എസ്എഫ്‌ഐ പ്രതിരോധ പരിപാടി സംഘടിപ്പിക്കുക. യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിന് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് അപവാദ പ്രചാരണങ്ങള്‍ നടക്കുന്നു എന്ന വാദമുയര്‍ത്തിയാണ് മഹാപ്രതിരോധം എന്ന പേരില്‍ എസ്എഫ്‌ഐ പ്രതിരോധ സംഗമം നടത്തുന്നത്.

Tags:    

Similar News