ആ കണക്ക് ശരിയല്ല; അമിത് ഷായെ തിരുത്തി കേന്ദ്രസഹമന്ത്രി വി കെ സിങ്
അമിത് ഷാ കൃത്യമായ കണക്കല്ല പറഞ്ഞതെന്നും അത്രയേറെ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാവാം അദ്ദേഹം ഉദ്ദേശിച്ചതെന്നും വി കെ സിങ് പറഞ്ഞു.
ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന തള്ളി മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വി കെ സിങ്. അമിത് ഷാ കൃത്യമായ കണക്കല്ല പറഞ്ഞതെന്നും അത്രയേറെ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാവാം അദ്ദേഹം ഉദ്ദേശിച്ചതെന്നും വി കെ സിങ് പറഞ്ഞു.
വ്യോമാക്രമണം നടക്കുമ്പോള്‍ ജയ്‌ഷെയുടെ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നവരെ ആശ്രയിച്ചിരിക്കും മരണസംഖ്യയെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ടില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന ചോദ്യത്തിന് അതെല്ലാം പറയേണ്ടത് സര്‍ക്കാരാണെന്നും മരിച്ചവരുടെ കണക്കെടുക്കുന്ന പതിവ് സേനക്കില്ലെന്നുമായിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍ ധനോവ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
വ്യോമാക്രമണത്തില്‍ 250 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഉറി ആക്രമണത്തിന് ശേഷം സൈന്യം സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയെന്നും എന്നാല്‍ പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തുന്നത് അത്ര നല്ല തീരുമാനമായിരിക്കില്ലെന്ന തിരിച്ചറിവിലാണ് വ്യോമാക്രമണം നടത്തിയതെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഒരു നഷ്ടവും സംഭവിക്കാതെ പ്രത്യാക്രമണം നടത്തുകയെന്നതാണ് ലക്ഷ്യമിട്ടതെന്നും 250 ലേറെ പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.