യൂനിയന്‍ തിരഞ്ഞെടുപ്പ്: വൈസ് ചാന്‍സിലറുടെ നിര്‍ദേശപ്രകാരം കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവച്ചു

തിരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത മാസം എട്ട് വരെ ഇന്റേണല്‍ പരീക്ഷകളും ലാബ് പരീക്ഷകളും മാറ്റിവെക്കണമെന്നാണ് അഫിലിയേറ്റഡ് കോളജുകള്‍ക്ക് വിസി നല്‍കിയിരിക്കുന്ന നിര്‍ദേശം.

Update: 2022-10-27 12:38 GMT

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂനിയന്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നിര്‍ത്തി വയ്ക്കാന്‍ വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത മാസം എട്ട് വരെ ഇന്റേണല്‍ പരീക്ഷകളും ലാബ് പരീക്ഷകളും മാറ്റിവെക്കണമെന്നാണ് അഫിലിയേറ്റഡ് കോളജുകള്‍ക്ക് വിസി നല്‍കിയിരിക്കുന്ന നിര്‍ദേശം.

വിസിയുടെ നിര്‍ദേശപ്രകാരം ഡീന്‍ ഓഫ് സ്റ്റുഡന്റസ് ആണ് ഉത്തരവിറക്കിയത്. എസ്എഫ്‌ഐയുടെ അപേക്ഷയിലാണ് അക്കാദമിക് പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു. നവംബര്‍ 14 ചില കോഴ്‌സുകളുടെ ഫൈനല്‍ പരീക്ഷകള്‍ നടക്കാനിരിക്കേയാണ് വിചിത്രമായ ഉത്തരവ്.

Tags:    

Similar News