ഐഐടി, എന്‍ഐടി പ്രവേശനത്തിനുള്ള മാര്‍ക്ക് നിബന്ധന ഒഴിവാക്കി

ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ മെയിന്‍)ന് പ്ലസ്ടുവിന് 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്.

Update: 2021-01-19 10:10 GMT

ന്യൂഡല്‍ഹി: ഐഐടി, എന്‍ഐടി പ്രവേശനത്തിനുള്ള മാര്‍ക്ക് നിബന്ധന ഒഴിവാക്കി. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ മെയിന്‍)ന് പ്ലസ്ടുവിന് 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ജെഇഇ പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ക്ക് നിബന്ധന എന്ന കടമ്പ ഉണ്ടാകില്ല. എന്‍ഐടി, ഐഐടികള്‍, എസ്പിഎ, സിഎഫ്ടിഐ തുടങ്ങിയവയിലേക്കുള്ള പ്രവേശനമെല്ലാം ജെഇഇ മെയിന്‍ പരീക്ഷ അടിസ്ഥാനമാക്കിയാണ്.

 

Tags: