മെട്രോ നഗരങ്ങള്‍ക്ക് മാത്രമായി മെട്രോ റെയില്‍ പരിമിതപ്പെടുത്തും; ചെറുനഗരങ്ങളില്‍ മെട്രോ ലൈറ്റ്, മെട്രോ നിയോ സര്‍വ്വീസുകള്‍

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ മെട്രോ പദ്ധതികള്‍ക്കായി ആവശ്യമുയര്‍ത്തുന്ന സാഹചര്യത്തില്‍ മെട്രോ റെയിലിന് പുറമേ ചെലവ് കുറഞ്ഞ മെട്രോ ലൈറ്റ്, മെട്രോ നിയോ പദ്ധതികള്‍ നടപ്പാക്കുമെന്നും 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദ്യത്തെ കടലാസ് രഹിത കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

Update: 2021-02-01 09:33 GMT

ന്യൂഡല്‍ഹി: 702 കിലോമീറ്ററില്‍ പരമ്പരാഗത മെട്രോ നിലവില്‍ പ്രവര്‍ത്തിച്ച് വരുന്നതായും 27 നഗരങ്ങളിലായി 1,016 കിലോമീറ്റര്‍ മെട്രോയും ആര്‍ആര്‍ടിഎസ് ശൃംഖലയും നിര്‍മാണത്തിലാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ മെട്രോ പദ്ധതികള്‍ക്കായി ആവശ്യമുയര്‍ത്തുന്ന സാഹചര്യത്തില്‍ മെട്രോ റെയിലിന് പുറമേ ചെലവ് കുറഞ്ഞ മെട്രോ ലൈറ്റ്, മെട്രോ നിയോ പദ്ധതികള്‍ നടപ്പാക്കുമെന്നും 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദ്യത്തെ കടലാസ് രഹിത കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

കുറഞ്ഞ ചെലവില്‍ മെട്രോ റെയില്‍ സൗകര്യം കൂടുതല്‍ നഗരങ്ങളില്‍ എത്തിക്കാനായി മെട്രോ ലൈറ്റ്, മെട്രോ നിയോ എന്നീ മെട്രോ റെയില്‍ സംവിധാനം ടയര്‍ ടു നഗരങ്ങളിലും മെട്രോ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും കൊണ്ടുവരും. രാജ്യത്തെ മുഴുവന്‍ ബ്രോഡ്‌ഗേജ് പാതകളും 2023 ഡിസംബറോടെ വൈദ്യുതീകരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

ചരക്കുനീക്കത്തിനുള്ള ചിലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ റെയില്‍വേ വികസനം മുന്‍നിര്‍ത്തി ദേശീയ റെയില്‍ പ്ലാന്‍ 2030 ഇന്ത്യന്‍ റെയില്‍വേ തയ്യാറാക്കിയിട്ടുണ്ട്. 2022 ജൂണോടെ ചരക്കുഗതാഗതത്തിനുള്ള പ്രത്യേക പാതകള്‍ ഗതാഗതത്തിന് സജ്ജമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഡിസംബറോടെ രാജ്യത്തെ മുഴുവന്‍ ബ്രോഡ് ഗേജ് പാതകളും വൈദ്യുതീകരിക്കും. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പ്രത്യേകം ഡിസൈന്‍ ചെയ്ത എല്‍.എച്ച്.ബി കോച്ചുകള്‍ പുറത്തിറക്കും. തീവണ്ടികള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം തിരക്കേറിയ പാതകളില്‍ നടപ്പാക്കും.

വിവിധ മെട്രോ പദ്ധതികള്‍ക്കുള്ള പദ്ധതി വിഹിതം, മെട്രോദൂരം, വിഹിതം

കൊച്ചി മെട്രോ 11.5 കിമീ 1957 കോടി

ചെന്നൈ മെട്രോ 118.9 കിമീ 63246 കോടി

ബെംഗളൂരു മെട്രോ 58.19 788

നാഗ്പൂര്‍ മെട്രോ റെയില്‍ 5976 കോടി

നാസിക് മെട്രോ 2092 കോടി

Tags:    

Similar News