കേന്ദ്ര ബജറ്റ് 2019: വൈദ്യുതി മേഖലയില്‍ ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതിനടപ്പാക്കും

മുഴുവന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സമാനമായ രീതിയില്‍ ജലഗ്രിഡും ഗ്യാസ് ഗ്രിഡും നടപ്പാക്കുമെന്നും അവര്‍ അറിയിച്ചു.

Update: 2019-07-05 06:33 GMT

ന്യൂഡല്‍ഹി: വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കുമെന്ന് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപനം. മുഴുവന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സമാനമായ രീതിയില്‍ ജലഗ്രിഡും ഗ്യാസ് ഗ്രിഡും നടപ്പാക്കുമെന്നും അവര്‍ അറിയിച്ചു.

2022ഓടെ എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും ഗ്യാസ് എന്നിവ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളാണ്. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് പ്രാവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കും. ഇതിനായി പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. ജിഎസ്ടിയില്‍ രജസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്ക് രണ്ടു ശതമാനം നികുതി ഇളവു നല്‍കും.

Tags:    

Similar News