കൊവിഡ് വന്നുപോകെട്ടയെന്ന പ്രവണത അപകടകരം; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
അപകടകരമായ ഒരു വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാര്‍ഗവുമല്ല
ജനീവ: പ്രതിരോധശേഷി കൈവരിക്കാമെന്ന പ്രതീക്ഷയില്‍ കൊവിഡ് വന്നുപോകട്ടെയെന്ന പ്രവണത അപകടകരമെന്ന് ലോകാരോഗ്യസംഘടന. കൂട്ടത്തോടെ കൊവിഡ് വരുമ്പോള്‍ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുമുള്ള ധാരണയും തെറ്റെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.
രോഗം വന്നതിലൂടെ ഉണ്ടാകുന്ന ആര്‍ജിത പ്രതിരോധം ഉണ്ടാകുമെന്ന സങ്കല്‍പ്പം തന്നെ അപകടകരവും അധാര്‍മികവുമാണ്. ''വാക്‌സിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കല്‍പ്പമാണ് ആര്‍ജിത പ്രതിരോധം. വാക്‌സിനേഷന്‍ ഭൂരിപക്ഷം പേരിലും എത്തിയാല്‍, ബാക്കി ആളുകളില്‍ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണ് ഇത്. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആര്‍ജിത പ്രതിരോധം മതിയെന്ന സങ്കല്‍പ്പം തന്നെ തെറ്റാണ്'', അപകടകരമായ ഒരു വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാര്‍ഗവുമല്ല' ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രയേസസ് പറയുന്നു.
ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മീസില്‍സ് റുബല്ല വാക്‌സിനാണ്. റുബല്ല വാക്‌സിന്‍ 95 ശതമാനം പേരിലും എത്തിയാല്‍ ബാക്കി അഞ്ച് ശതമാനം പേരിലേക്ക് രോഗമെത്താനുള്ള സാധ്യത പൂര്‍ണമായും അടയുമെന്ന സങ്കല്‍പ്പമാണ് ആര്‍ജിത പ്രതിരോധം. അതല്ലാതെ രോഗം വന്നുപോയാല്‍ സ്വാഭാവികപ്രതിരോധം വരുമെന്ന വാദമല്ല - അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.പോളിയോ രോഗത്തില്‍ ഈ ഘട്ടം 80 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.