തൊഴിലില്ലായ്മ കുത്തനെ വര്‍ദ്ധിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രി

2013-2014 കാലത്ത് നഗര മേഖലയില്‍ 55.6 ശതമാനവും ഗ്രാമീണ മേഖലയില്‍ 47.9 ശതമാനവും ആയിരുന്നു. മൊത്തത്തില്‍ 58.8 ശതമാനവും ആയിരുന്നു സ്ഥിതിയെങ്കില്‍, ഒന്നാം എന്‍ഡിഎ സര്‍ക്കാറിന്റെ രണ്ടാം വര്‍ഷം തന്നെ ഇത് കുറഞ്ഞു തുടങ്ങി.

Update: 2019-12-09 12:13 GMT

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ വര്‍ദ്ധിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാന്‍ഗ്വാര്‍. 2013-2014 കാലത്ത് 2.9% മാത്രമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഗ്രാമീണ മേഖലയില്‍ ഇത് 4.9 ശതമാനവും നഗര മേഖലയില്‍ ഇത് 3.4 ശതമാനവും ആയിരുന്നു. 2015-2016 കാലത്ത് തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനമായി ഉയര്‍ന്നു. ഇത് സംബന്ധിച്ച ടിഎന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.

ഗ്രാമീണ മേഖലയില്‍ 4.4 ശതമാനവും, നഗര മേഖലയില്‍ 3.7 ശതമാനവും. എന്നാല്‍ ഇപ്പോള്‍ അത് 6.1 ശതമാനമായി കുത്തനെ ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ 5.3 ശതമാനവും നഗര മേഖലയില്‍ 7.8 ശതമാനവുമായി ഇത് ഉയര്‍ന്നു എന്ന് മന്ത്രി നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴില്‍ സമ്പത്ത് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 2013-2014 കാലത്ത് നഗര മേഖലയില്‍ 55.6 ശതമാനവും ഗ്രാമീണ മേഖലയില്‍ 47.9 ശതമാനവും ആയിരുന്നു. മൊത്തത്തില്‍ 58.8 ശതമാനവും ആയിരുന്നു സ്ഥിതിയെങ്കില്‍, ഒന്നാം എന്‍ഡിഎ സര്‍ക്കാറിന്റെ രണ്ടാം വര്‍ഷം തന്നെ ഇത് കുറഞ്ഞു തുടങ്ങി.

ഗ്രാമീണ മേഖലയില്‍ 43.7 ശതമാനവും നഗര മേഖലയില്‍ 52.4 ശതമാനവുമായി കുറഞ്ഞു. മൊത്തത്തില്‍ 55.8 ശതമാനംഎന്ന സ്ഥിതിയുമായി. ഇപ്പോള്‍ ഇത് കുത്തനെ കുറഞ്ഞ് 34.7 ശതമാനം എന്ന ദയനീയ സ്ഥിതിയിലാണ്. അതായത് എന്‍ഡിഎ സര്‍ക്കാരിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായില്ലെന്ന് ഈ കണക്കുകള്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ 35 ശതമാനവും നഗര മേഖലയില്‍ 33.9 ശതമാനവും എന്നതാണ് ഒടുവിലത്തെ കണക്കുകള്‍ നല്‍കുന്ന വിവരം. 

Similar News