സൗദിയില്‍ ഈ വര്‍ഷം 12 ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടമാവുമെന്ന് പഠനം

സ്വദേശിവത്കരണത്തിനു പുറമെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളെ കുറക്കേണ്ടി വരികയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്.

Update: 2020-06-17 14:03 GMT

ദമ്മാം: ഈ വര്‍ഷം 12 ലക്ഷം വിദേശികള്‍ക്ക് സൗദിയില്‍ ജോലി നഷ്ടമാവുമെന്ന് പഠനം. 2020 ല്‍ മൂന്ന് ലക്ഷം വിദേശികള്‍ക്ക് ഇതിനകം ജോലി നഷ്ടമായിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. സ്വദേശിവത്കരണം നടപ്പാക്കുന്നതിനു വിവിധ പദ്ദതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ പന്ത്രണ്ട് ശതമാനത്തില്‍ കുറിയില്ലന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്വദേശിവത്കരണത്തിനു പുറമെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളെ കുറക്കേണ്ടി വരികയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കാരണങ്ങളാണ് വിദേശികള്‍ക്കിടയില്‍ ജോലി നഷ്ടമാവാന്‍ കാരണം. പല കമ്പനികളിലും 35 മുതല്‍ 65ശതമാനം വരെ ജീവനക്കാര്‍ വീടുകളില്‍ ഇരുന്നാണ് ജോലിചെയ്യുന്നത്. അതേസമയം ആശുപത്രികളിലും ഡിസ്പന്‍സറികളും പരിശീലകരായി ജോലി ചെയ്യുന്ന സ്വദേശികളെ സ്ഥിരപ്പെടുത്താന്‍ ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നിരവധി സ്വദശികള്‍ പഠനത്തിനു ശേഷം ഈ മേഖലയില്‍ പരിശീലനം നേടി കൊണ്ടിരിക്കുകായാണ്. 

Tags:    

Similar News