നിയന്ത്രണമില്ലാതെ കുതിച്ച് ഇന്ധനവില; പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്.

Update: 2021-10-14 01:07 GMT

തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയുമാണ് വര്‍ധിപ്പിച്ചത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ കടന്നു. 105.10 രൂപയാണ് പുതുക്കിയ വില. ഡീസല്‍ ലിറ്ററിന് 98.74 രൂപയായി ഉയര്‍ന്നു.

തിരുവനന്തപുരത്ത് പെട്രോളിന് 107.05 രൂപയും ഡീസലിന് 100.57 രൂപയുമായി. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 105.26 രൂപ, 98.93 രൂപ എന്നിങ്ങനെയാണ്.

Tags:    

Similar News