നായയുടെ കുര സഹിക്കാന്‍ വയ്യ; ഉടമയെയും കുടുംബത്തെയും ആക്രമിച്ചതിന് 10 സ്ത്രീകള്‍ക്കെതിരേ കേസ്

Update: 2025-01-07 12:50 GMT

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ വളര്‍ത്ത നായയുടെ കുര അസഹനീയമായതിനെ തുടര്‍ന്ന് ഉടമയെയും കുടുംബത്തെയും ആക്രമിച്ചതിന് 10 സ്ത്രീകള്‍ക്കെതിരേ കേസെടുത്തു. കല്യാണ് ഏരിയയിലാണ് ആക്രമണം. പച്ചക്കറികടക്കാരനായ ഇരയുടെ നായയുടെ കുരയെ തുടര്‍ന്നാണ് ആക്രമണം.നായയുടെ ഉടമയും അയല്‍വാസികളും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അയല്‍വാസിയായ പുരുഷനും മറ്റ് സ്ത്രീകളും ചേര്‍ന്നാണ് ഇരയെ ആക്രമിക്കുകയും ഇയാളുടെ വീട് കൊള്ളയടിക്കുകയും ചെയ്തത്. ഇരയ്ക്കും വീട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തു.




Tags: