ഇറാനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ആവര്‍ത്തിച്ച് ബ്രിട്ടീഷ് പധാനമന്ത്രി
ഇത് ഞങ്ങളുടെ യുദ്ധമല്ലെന്നും ഇറാനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കി ബ്രിട്ടന്‍. ഇറാനിലേക്ക് സൈന്യത്തെ വിന്യസിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ തള്ളിക്കളഞ്ഞു. സംഘര്‍ഷത്തില്‍ നേരിട്ട് പങ്കാളിയാവില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. 'ഇത് ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങളെ അതില്‍ വലിച്ചിഴയ്ക്കാന്‍ പോകുന്നില്ല,' സ്റ്റാര്‍മര്‍ പറഞ്ഞു.
ബ്രീട്ടീഷ് ജീവനെയും താല്‍പര്യങ്ങളേയും സംരക്ഷിക്കും. അതിന് ആവശ്യമായ പ്രതിരോധ നടപടികള്‍ കൈകൊള്ളും. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബ്രിട്ടന്‍ തുടരുമെന്നും എന്നാല്‍ യുദ്ധത്തിലേക്ക് ഞങ്ങള്‍ വലിച്ചിഴക്കപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം, ഇറാനിയന്‍ സൈറ്റുകള്‍ക്കെതിരെ ആക്രമണം നടത്താന്‍ യുഎസ്-ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ യുകെ അംഗീകാരം നല്‍കി. ഇറാനിയന്‍ പ്രൊജക്‌റ്റൈലുകള്‍ തടയാന്‍ യുകെ യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.