ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Update: 2020-03-11 02:14 GMT

ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യ മന്ത്രിയായ നാദിന്‍ ഡോറിസിനു കൊവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ വൈറസ് പോസിറ്റീവ് കണ്ടെത്തിയെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായണെന്നും നാദിന്‍ ഡോറിസി എംപി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. ബ്രിട്ടനില്‍ ഇതുവരെ രോഗം ബാധിച്ച് ആറുപേരാണ് മരിച്ചത്. 370ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 രോഗം സ്ഥിരീകരിക്കുന്ന ബ്രിട്ടനിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് നാദിന്‍ ഡോറിസ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നതായി റിപോര്‍ട്ടുകളുണ്ട്.


Tags:    

Similar News