യൂറോപ്പാ ലീഗ്; ഇന്റര്‍ മിലാന്‍-സെവിയ്യാ ഫൈനല്‍

ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റസ്‌കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്റര്‍ ഫൈനലില്‍ ഇടം നേടിയത്.

Update: 2020-08-21 09:15 GMT

ബെര്‍ലിന്‍: യൂറോപ്പാ ലീഗ് ഫൈനലില്‍ ഇന്ന് സെവിയ്യ ഇന്റര്‍മിലാനെ നേരിടും. ഒമ്പത് വര്‍ഷത്തിന് ശേഷം ഒരു മേജര്‍ കിരീടം എന്ന ലക്ഷ്യം വച്ചാണ് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന്‍ ജര്‍മ്മനിയില്‍ ഇറങ്ങുന്നത്. അഞ്ച് തവണ യൂറോപ്പാ ലീഗ് കിരീടം നേടിയ സ്പാനിഷ് ക്ലബ്ബ് സെവിയ്യയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റസ്‌കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്റര്‍ ഫൈനലില്‍ ഇടം നേടിയത്.

സെവിയ്യയുടെ ലൂക്കാസ് ഒകാംപോസ്, ഇന്ററിന്റെ അലക്സ് സാഞ്ചസ് എന്നിവര്‍ പരിക്ക് കാരണം കളിക്കില്ല. സെമിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചാണ് ഇന്റര്‍ ഫൈനലിന് യോഗ്യത നേടിയത്. 2011ന് ശേഷം ഇന്റര്‍ സീരി എയിലെ മികച്ച പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്. യുവന്റസിന് താഴെ രണ്ടാമതായണ് അവര്‍ ഫിനിഷ് ചെയ്തത്. യൂറോപ്പാ ലീഗില്‍ മികച്ച റെക്കോഡുള്ള ടീമാണ് സെവിയ്യ. കളിച്ച അഞ്ച് ഫൈനലിലും കിരീടം നേടിയാണ് അവര്‍ മടങ്ങിയത്. 1999ന് ശേഷം ആദ്യമായി യൂറോപ്പാ ലീഗ് ഫൈനലില്‍ എത്തിയ ഇറ്റാലിയന്‍ ടീമാണ് ഇന്റര്‍മിലാന്‍. വന്‍ ഫോമിലുള്ള ലൂക്കാക്കു തന്നെയാണ് ഇന്ററിന്റെ പ്രതീക്ഷ. രാത്രി 12.30നാണ് മല്‍സരം.




Tags: