രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന് സംസ്ഥാനത്ത് യുഡിഎഫ് കരിദിനം

Update: 2023-03-22 13:08 GMT

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ വ്യത്യസ്ത പ്രതിഷേധം ആചരിക്കാന്‍ യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൊള്ളയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്നിന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു. മെയ് മാസത്തിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം. രണ്ടാം വാര്‍ഷികത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹത്തേയും ഭരണ പരാജയത്തെയും കുറിച്ച് കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ട് സെക്രട്ടേറിയേറ്റ് വളയുമെന്നും ഹസന്‍ പറഞ്ഞു. മുഴുവന്‍ പഞ്ചായത്തിലും പകല്‍സമയത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തും. പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കറുത്ത പതാകയുയര്‍ത്തും.

Tags: