യുഡിഎഫില്‍ വീണ്ടും പൊട്ടിത്തെറി; എലത്തൂര്‍ മണ്ഡലം ചെയര്‍മാന്‍ രാജിവച്ചു

Update: 2021-03-27 10:37 GMT

കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി യുഡിഎഫിലുണ്ടായ പൊട്ടിത്തെറി തുടരുന്നു. എലത്തൂര്‍ മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ എം പി ഹമീദ് രാജിവച്ചു. മാണി സി കാപ്പന്റെ എന്‍സികെയിലെ സുല്‍ഫിക്കര്‍ മയൂരിക്ക് സീറ്റ് നല്‍കിയതിനെതിരേ പ്രതിഷേധം രൂക്ഷമായിരുന്നു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ യുഡിഎഫിലെ മൂന്നുപേര്‍ പത്രിക നല്‍കുകയും എം കെ രാഘവന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായെത്തുകയും ചെയ്തിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് അവകാശപ്പെട്ടതിനു പിന്നാലെയാണ് 10 വര്‍ഷത്തിലേറെയായി എലത്തൂരിലെ യുഡിഎഫ് ചെയര്‍മാനായി പ്രവര്‍ത്തിച്ച് ഹമീദ് രാജി പ്രഖ്യാപിച്ചത്. എംകെ രാഘവന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും രാജിക്കത്തില്‍ പറയുന്നു. അതേസമയം, ഹമീദ് സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്നാണു സൂചന. പിണറായി സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

UDF Elathur constituency chairman resigns

Tags:    

Similar News