യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി

Update: 2020-10-30 09:11 GMT

കോട്ടയം: യുഡിഎഫ് കണ്‍വീനറായ ശേഷം സമുദായനേതാക്കളെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എം എം ഹസന്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി. തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. എന്‍എസ്എസുമായി യുഡിഎഫിന് ഊഷ്മള ബന്ധമാണ് ഉള്ളതെന്ന അദ്ദേഹം പറഞ്ഞു. അതേസമയം, പി സി ജോര്‍ജ്ജും പി സി തോമസും ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണെന്നും ഇരുവരെയും യുഡിഎഫില്‍ ഉള്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു.

    നേരത്തേ, പാണക്കാട്ടെത്തി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കുകയും ലീഗ് നേതാക്കളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തതിനു പിന്നാലെ ജമാഅത്തെ ഇസ് ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസിനെയും സന്ദര്‍ശിച്ചിരുന്നു. ഇതോടെ, യുഡിഎഫ് ജമാഅത്തെ ഇസ് ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുകയാണെന്നും സഖ്യമാവുകയാണെന്നുമുള്ള ചര്‍ച്ചകളുയര്‍ന്നിരുന്നു.

UDF convener M M Hasan arrived at the NSS headquarters




Tags: