വിജയരാഘവന്‍ ഹിന്ദു മുന്നണിയുടെ കണ്‍വീനറോ?; വിമര്‍ശനവുമായി എംഎം ഹസന്‍

കോണ്‍ഗ്രസിനെ നയിക്കുന്നത് മുസ്‌ലിം ലീഗാണെന്ന തരത്തിലുമുള്ള വിജയരാഘവന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Update: 2021-01-31 16:15 GMT

കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരേ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വിജയ രാഘവന്‍ ഇടതുമുന്നണിയുടെ കണ്‍വീനര്‍ ആണോ അതോ ഹിന്ദു മുന്നണിയുടെ കണ്‍വീനറാണോ എന്നായിരുന്നു എംഎം ഹസന്റെ ചോദ്യം. കേരള യാത്രയുടെ ഉദ്ഘാടന വേദിയിലായിരുന്നു എംഎം ഹസന്റെ പ്രതികരണം.

ലീഗ് മതാധിഷ്ഠിതപാര്‍ട്ടിയാണെന്നും കോണ്‍ഗ്രസിനെ നയിക്കുന്നത് മുസ്‌ലിം ലീഗാണെന്ന തരത്തിലുമുള്ള വിജയരാഘവന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും എല്ലാ വര്‍ഗീയതയോടും വിട്ടുവീഴ്ച ചെയ്യുന്നെന്നും മതനിരപേക്ഷ മൂല്യങ്ങളെ പരിരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

കുമ്പളയിലാണ് ഐശ്വര്യ കേരളയാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായ ഉമ്മന്‍ ചാണ്ടിയുമാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. 140 മണ്ഡലങ്ങളിലും പര്യടനം നടത്തിയ ശേഷം ഫെബ്രുവരി 22 ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.