കടല്‍ക്ഷോഭ സാധ്യത; യുഎഇയില്‍ യെല്ലോ അലേര്‍ട്ട്

Update: 2024-05-24 04:59 GMT

അബൂദബി: കടല്‍ ക്ഷോഭ സാധ്യത കണക്കിലെടുത്ത് യുഎഇയില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം(എന്‍സിഎം) യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാവിലെ 10 വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നല്ല കാലാവസ്ഥയും താപനിലയില്‍ നേരിയ കുറവും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പിലുള്ളത്. അബൂദബിയിലും ദുബയിലും താപനില യഥാക്രമം 40 ഡിഗ്രി സെല്‍ഷ്യസ്, 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും. ചില സമയങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും അറിയിപ്പിലുണ്ട്. അറബിക്കടലില്‍ കടല്‍ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും. അതേസമയം, ഒമാന്‍ കടലില്‍ രാവിലെയോടെ പ്രക്ഷുബ്ധമാവുമെന്നും മുന്നറിയിപ്പിലുണ്ട്.

Tags: