മധ്യസ്ഥതയ്ക്ക് അവസരമൊരുക്കാന്‍ ഇറാന്‍ അയല്‍ക്കാര്‍ക്കെതിരായ ആക്രമണം നിര്‍ത്തണമെന്ന് യുഎഇ

Update: 2026-03-13 15:00 GMT

മധ്യസ്ഥതയ്ക്ക് അവസരമൊരുക്കാന്‍ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം ആദ്യം നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎഇ അംബാസഡറും യുഎഇ വിദേശകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയുമായ ലാന നുസൈബ പറഞ്ഞു. യുഎസ് പ്രസിഡന്റ് ട്രംപ് ഇറാനുമായുള്ള യുദ്ധത്തിന് നയതന്ത്രപരമായ ഒരു അന്ത്യം കുറിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയിലൂടെയുള്ള ഒത്തുതീര്‍പ്പില്‍ യുദ്ധം അവസാനിക്കുമെന്ന് നുസൈബെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇറാന്‍ തങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടതില്‍ അയല്‍ രാജ്യങ്ങള്‍ ഞെട്ടിപ്പോയെന്നും അവര്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

'ആത്യന്തികമായി, ഇത് ഒരു നയതന്ത്ര പരിഹാരമായിരിക്കും, പക്ഷേ ആ നിര്‍ണായക നിമിഷം ഉണ്ടായിരിക്കണം, പ്രസിഡന്റ് ട്രംപ് തന്റെ കാലത്ത് നമ്മളെയെല്ലാം ആ നിമിഷത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ കരുതുന്നു,' നുസൈബെ പറഞ്ഞു.

മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇറാന്‍ ആദ്യം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് അവര്‍ പറഞ്ഞു. 'ആക്രമണത്തിനിരയാകുമ്പോള്‍ മധ്യസ്ഥതയെക്കുറിച്ച് സംസാരിക്കുന്നത് ബുദ്ധിമുട്ടാണ്... തോക്കുകള്‍ നിശബ്ദമാകുമ്പോള്‍ മാത്രമേ മധ്യസ്ഥത സാധ്യമാകൂ.' അവര്‍ പറഞ്ഞു.

Tags: