ഉടന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രി

വര്‍ദ്ധിച്ചുവരുന്ന ഉഭയകക്ഷി ബന്ധത്തില്‍ തന്റെ രാജ്യത്തിന് മതിപ്പുണ്ടെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Update: 2021-10-14 04:50 GMT

അബൂദബി: താന്‍ ഉടന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ്. വര്‍ദ്ധിച്ചുവരുന്ന ഉഭയകക്ഷി ബന്ധത്തില്‍ തന്റെ രാജ്യത്തിന് മതിപ്പുണ്ടെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലും ഫലസ്തീനികളും 'സംസാരിക്കുന്ന അവസ്ഥയില്‍' ആയിരുന്നില്ലെങ്കില്‍ ിഡില്‍ ഈസ്റ്റില്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് എന്നിവരുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ബിന്‍ സായിദ് പറഞ്ഞു.

കൂടുതല്‍ വിജയകരമായ യുഎഇ-ഇസ്രായേല്‍ ബന്ധം ഇസ്രയേലികളെയും ഫലസ്തീനികളെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Tags:    

Similar News