കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഖഷഗ്ജിയുടെ അമേരിക്കന്‍ അഭിഭാഷകന്‍ യുഎഇയില്‍ അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ജൂലൈ 14ന് ദുബയ് വിമാനത്താവളം വഴി കടക്കുന്നതിനിടെ അസിം ഗഫൂര്‍ അറസ്റ്റിലായതായി യുഎഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ശനിയാഴ്ച റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു.

Update: 2022-07-17 11:59 GMT

അബുദബി: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ അഭിഭാഷകനായി മുമ്പ് സേവനമനുഷ്ഠിച്ച അമേരിക്കന്‍ പൗരനായ പൗരാവകാശ അഭിഭാഷകനെ യുഎഇ അധികൃതര്‍ അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥനും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ആസ്ഥാനമായുള്ള അവകാശ ഗ്രൂപ്പും അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ജൂലൈ 14ന് ദുബയ് വിമാനത്താവളം വഴി കടക്കുന്നതിനിടെ അസിം ഗഫൂര്‍ അറസ്റ്റിലായതായി യുഎഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ശനിയാഴ്ച റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു.

അറസ്റ്റിനെക്കുറിച്ച് വാഷിങ്ടണിന് അറിയാമായിരുന്നെങ്കിലും സൗദി അറേബ്യയില്‍ നടക്കുന്ന അറബ് ഉച്ചകോടിക്കിടെ യുഎഇ പ്രസിഡന്റുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിഷയം ഉന്നയിക്കുമോ എന്ന് പറയാന്‍ കഴിയില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പഞ്ഞു.

ഖഷഗ്ജി വിഷയവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് സൂചനയില്ലെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ (എംബിഎസ്) അറിവോടെയാണെന്ന്  യുഎസ് ഇന്റലിജന്‍സ് പറയുന്ന ഒരു ഓപ്പറേഷനില്‍ 2018ലാണ് ഖഷഗ്ജിയെ സൗദി ഏജന്റുമാര്‍ കൊലപ്പെടുത്തുകയായിരുന്നു.

Tags: