കാലാവധി കഴിഞ്ഞ സന്ദര്‍ശ വിസക്കാര്‍ക്ക് യുഎഇ ഒരു മാസം കൂടി അനുവദിച്ചു

കൊവിഡ് വ്യാപനം തടയാന്‍ വേണ്ടി യുഎഇ വ്യാമഗതാഗതം നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് രാജ്യത്ത് കഴിഞ്ഞിരുന്നവര്‍ക്ക് നാളെ വരെയായിരുന്നു പിഴ കൂടാതെ രാജ്യം വിടാന്‍ അനുമതി നല്‍കിയിരുന്നുത്.

Update: 2020-08-10 18:06 GMT

അബുദബി: മാര്‍ച്ച് ഒന്നിന് ശേഷം യുഎഇയില്‍ സന്ദര്‍ശന വിസക്ക് എത്തി കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ ഒരു മാസം കൂടി രാജ്യത്ത് കഴിയാന്‍ യുഎഇ ഫെഡറല്‍ അഥോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അനുവാദം നല്‍കി. കൊവിഡ് വ്യാപനം തടയാന്‍ വേണ്ടി യുഎഇ വ്യാമഗതാഗതം നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് രാജ്യത്ത് കഴിഞ്ഞിരുന്നവര്‍ക്ക് നാളെ വരെയായിരുന്നു പിഴ കൂടാതെ രാജ്യം വിടാന്‍ അനുമതി നല്‍കിയിരുന്നുത്. ഇത് ഒരു മാസം കൂടി നീട്ടിയതോടെ ഏറെ പേര്‍ക്ക് ആശ്വാസമാകും. 

Similar News