വാളയാറില്‍ 84 ഗ്രാം മയക്കു മരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊച്ചിയിലെ ആഡംബര ഹോട്ടലിലേക്ക് ക്രിസ്തുമസ് പുതുവല്‍സര നിശാപാര്‍ട്ടി ലക്ഷ്യമിട്ടാണ് ഇവ കൊണ്ടു പോയിരുന്നതെന്നും പ്രതി മൊഴി നല്‍കി

Update: 2021-12-24 13:42 GMT

പാലക്കാട്: വാളയാറില്‍ 84 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. രണ്ടു കേസുകളിലായി അന്തര്‍സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. എക്‌സൈസും പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങുന്നത്. ബംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 44 ഗ്രാം എംഡിഎംഎ ലഹരി മരുന്ന് തൃശ്ശൂര്‍ അന്തിക്കാട് കിഴക്കുമുറി പെരിങ്ങോട്ടുക്കരയില്‍ ആര്‍ വിഷ്ണു ചന്ദ്രനില്‍ നിന്നാണ് പിടികൂടിയത്.

 കൊച്ചിയിലെ ആഡംബര ഹോട്ടലിലേക്ക് ക്രിസ്തുമസ് പുതുവല്‍സര നിശാപാര്‍ട്ടി ലക്ഷ്യമിട്ടാണ് ഇവ കൊണ്ടു പോയിരുന്നതെന്നും പ്രതി മൊഴി നല്‍കി. എക്‌സൈസ് ചെക്‌പോസ്റ്റ് ടീമിന്റെ പരിശോധനയിലാണ് സ്വകാര്യ ബസില്‍ കടത്തിയ 40 ഗ്രാം എംഎഡിഎംഎയുമായി കൊച്ചി കണയന്നൂര്‍ മണക്കുന്നം ഉദയംപേരൂര്‍ സ്വദേശി ഷെലിന്‍ എസ് കരുണിനെ (27) അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്ന് വിമാനത്താവളം വഴി കോയമ്പത്തൂരിലെത്തിച്ച ലഹരി മരുന്നാണ് പിന്നീട് ബസില്‍ കേരളത്തിലേക്ക് കൊണ്ടു വന്നതെന്ന് പ്രതി പറഞ്ഞു.

Tags:    

Similar News