ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് രണ്ട് വർഷം: മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ പ്രതിഷേധം

അനിയന്ത്രിതമായ അടിച്ചമർത്തൽ അഴിച്ചുവിടുകയും കടുത്ത അനീതി കുമിഞ്ഞുകൂടുകയും ചെയ്യുമ്പോൾ പ്രതിരോധിക്കുക, നിലനിൽക്കുകയല്ലാതെ മറ്റ് മാർഗമില്ല.

Update: 2021-08-05 13:03 GMT

ശ്രീന​ഗർ: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് വർഷം പിന്നിടുന്ന വ്യാഴാഴ്ച്ച പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ പ്രതിഷേധം സംഘടിപ്പിച്ചു. കശ്മീരിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും അതിക്രമങ്ങളും തടയുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു

നിരവധി പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ, മുഫ്തി മുദ്രാവാക്യം വിളിക്കുകയും 2019 ആ​ഗസ്ത് 5ലെ തീരുമാനത്തെ അപലപിച്ച് നഗരത്തിലെ റസിഡൻസി റോഡിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ എടുത്ത തീരുമാനം ഒരിക്കലും അംഗീകരിക്കില്ലെന്ന് പറഞ്ഞ പിഡിപി നേതാക്കളും പ്രവർത്തകരും പറഞ്ഞു.

രണ്ട് വർഷം മുമ്പ് ഈ കറുത്ത ദിനത്തിൽ ജമ്മുകശ്മീരിന് ഉണ്ടായ വേദനയും പീഡനവും ചിത്രീകരിക്കാൻ വാക്കുകളോ ചിത്രങ്ങളോ പോരാ. അനിയന്ത്രിതമായ അടിച്ചമർത്തൽ അഴിച്ചുവിടുകയും കടുത്ത അനീതി കുമിഞ്ഞുകൂടുകയും ചെയ്യുമ്പോൾ പ്രതിരോധിക്കുക, നിലനിൽക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും മെഹ്ബൂബ മുഫ്തി ട്വീറ്റിൽ പറഞ്ഞു.