തൊടുപുഴ മൂലമറ്റത്ത് രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു

Update: 2023-05-30 09:29 GMT

തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂലമറ്റം ത്രിവേണി സംഗമത്തില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ടു പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. മൂലമറ്റം സജി ഭവനില്‍ ബിജു(54), സന്തോഷ് ഭവനില്‍ സന്തോഷ്(56) എന്നിവരാണ് മരിച്ചത്. ത്രിവേണി സംഗമത്തില്‍ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവര്‍. ഇതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികള്‍ ഒഴുക്കില്‍പെട്ടു. ഇവരെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിച്ച ശേഷം അപകടത്തില്‍ പെടുകയായിരുന്നു.

Tags: