കണ്ണൂരില്‍ കാറും ചെങ്കല്‍ ലോറിയും കുട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Update: 2023-03-13 12:37 GMT

കണ്ണൂര്‍: ഇരിട്ടിക്കു സമീപം മട്ടന്നൂര്‍ റോഡില്‍ ഉളിയില്‍ പാലത്തിനടുത്ത് കാറും ചെങ്കല്‍ ലോറിയും കുട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരും തലശ്ശേരി പിലാക്കൂല്‍ സ്വദേശികളുമായ അബ്ദുര്‍ റഊഫ്, റഹീം എന്നിവരാണ് മരിച്ചത്. കെഎല്‍59ഇ 3868 ലോറിയാണ് കാറിലിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Tags:    

Similar News