കൊവിഡ് 19: കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി വൈറസ് ബാധ; ലോക്ക്ഡൗണ്‍ തുടങ്ങി

ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി.

Update: 2020-03-23 19:35 GMT
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും ദുബയില്‍ നിന്നെത്തിയവരാണ്. കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. കൊവിഡ് ബാധിതരുടെ വിശദമായ സമ്പര്‍ക്ക പട്ടിക നാളെ പുറത്തിറക്കുമെന്നാണ് വിവരം. ഒരാളുടെ റൂട്ട് മാര്‍ച്ച് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം ക്വാറന്റൈന്‍ ലംഘിച്ച് ഇറങ്ങി നടന്നതിന് കോഴിക്കോട് ജില്ലയില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്!തു.

പെരുവണ്ണാമുഴി സ്വദേശിയായ യുവാവിനെതിരെയും മുക്കം ചുടലക്കണ്ടി മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 90 പേര്‍ക്കെതിരെയുമാണ് കേസ്. മസ്ജിദിലെ പ്രാര്‍ത്ഥനയില്‍ ക്വാറന്റൈനില്‍ ഉള്ളവരും പങ്കെടുത്തുവെന്നാണ് പൊലീസ് നിഗമനം.

ലോക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം പ്രവര്‍ത്തിക്കും. ജലം, വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധ വസ്തുക്കളുടെ വില്‍പന എന്നിങ്ങനെയുള്ള അവശ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിന് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ നടപടികള്‍ സ്വീകരിക്കും.

പെട്രോള്‍ പമ്പുകള്‍ തുറന്ന്പ്രവര്‍ത്തിക്കും. എല്‍പിജിയ്ക്കും മുടക്കമുണ്ടാകില്ല. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ നിര്‍ത്തിവെക്കണം. കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ മുടങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വകാര്യവാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഹോംഡെലിവറി അനുവദിക്കും. മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഉള്‍പ്പെടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കും. ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

3.കൊറോണ നിരീക്ഷണത്തിലുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്യുന്നത് കര്‍ക്കശമായി തടയും. നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ടെലികോം സേവനദാതാക്കളില്‍നിന്ന് ശേഖരിക്കും. ഇതിന് ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കി. .കൊറോണ രോഗികളെ ചികിത്സിക്കാന്‍ മാത്രമായി ഓരോ ജില്ലയിലും കോവിഡ് ആശുപത്രികള്‍ സജ്ജമാക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പും ജില്ലാ ഭരണസംവിധാനവും സംയുക്തമായി ഇത് നടപ്പാക്കും.

ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ആശുപത്രികള്‍ക്ക് അടുത്തുതന്നെ അവര്‍ക്ക് ആവശ്യമെങ്കില്‍ താമസ, ഭക്ഷണസൗകര്യം ഏര്‍പ്പെടുത്തും.

എല്ലാ വിമാന യാത്രക്കാരെയും വിമാനത്താവളത്തിനടുത്ത് പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കും. ഇതിനുള്ള നടപടികള്‍ കലക്ടര്‍മാരും ആരോഗ്യവകുപ്പും സംയുക്തമായി സ്വീകരിക്കും.

നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യത്തിന് വീടുകളില്‍ ഭക്ഷണം / ഭക്ഷണസാധനങ്ങള്‍ എത്തിക്കും

മൈക്രോ ഫിനാന്‍സ്, െ്രെപവറ്റ് കമ്പനികള്‍ പൊതുജനങ്ങളില്‍നിന്ന് പണം പിരിക്കുന്നത് രണ്ടുമാസത്തേക്ക് നിര്‍ത്തിവെക്കണം.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ (മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ) രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. കാസര്‍കോട് ഇത് 11 മുതല്‍ അഞ്ചു മണിവരെയാണ്.

Tags:    

Similar News