കണ്ണൂര്‍: വില്‍പനയ്ക്കായി എത്തിച്ച മാരക ലഹരി മരുന്നായ 207.84 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ കാവിന് സമീപത്തെ പാണ്ടികശാല ഹൗസില്‍ സി കെ മുഹമ്മദ് മഷൂദ്(28), തളിപ്പറമ്പ് കുറ്റിക്കോല്‍ എല്‍പി സ്‌കൂളിന് സമീപം ചെക്കന്റകത്ത് മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് എക്‌സൈസ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും പിടികൂടിയത്. പട്രോളിങിനിടെ താളിക്കാവ് നിന്നാണ് വിപണിയില്‍ ഒമ്പത് ലക്ഷത്തോളം രൂപ വിലവരുന്ന മെത്തഫിറ്റമിനുമായി ഇരുവരും പിടിയിലായത്.
വന്‍ ലഹരി മരുന്ന് റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് അറിയിച്ചു. ഇന്റെര്‍നെറ്റ് വഴി ലൊക്കേഷന്‍ കാണിച്ച് മയക്കുമരുന്ന് കൈമാറുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജു മോന്‍, ഗ്രേഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ സി ഷിബു, ആര്‍ പി അബ്ദുന്നാസിര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി കെ ഷാന്‍, പി വി ഗണേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ സോള്‍ ദേവ് എന്നിവരാണ് ഉണ്ടായിരുന്നത്.