തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു

പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.

Update: 2019-06-10 04:41 GMT

തിരുവനന്തപുരം: പേട്ടയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വെള്ളം കെട്ടിനിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പത്രവിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ടുപേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

ഷോക്കേറ്റ രണ്ടു െേപരയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരണപ്പെട്ടവര്‍ക്ക് കെഎസ്ഇബി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അടിയന്തരസഹായമായി രണ്ടുലക്ഷം രൂപ നല്‍കാനും തീരുമാനമായി. ഷോക്കേറ്റ് രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ കെഎസ്ഇബിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. 

Tags: