വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം

Update: 2024-09-04 05:13 GMT

വടകര: ദേശീയപാതയില്‍ മുക്കാളി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. കാര്‍ യാത്രികരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി(38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍(40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് അപകടം. വിദേശത്തുനിന്നെത്തിയ ഷിജിലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടു വരുമ്പോഴാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ വടകര ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags: