കൊവിഡ് പോസിറ്റീവ് ആയ മോഷണ കേസ് പ്രതിയെ റോഡിലൂടെ നടത്തിക്കൊണ്ട് പോയി

Update: 2021-04-13 06:33 GMT

ജബല്‍പൂര്‍: കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മോഷണ കേസ് പ്രതിയേയും കൂട്ട് പ്രതിയേയും റോഡിലൂടെ നടത്തി കൊണ്ട് പോയി. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. മോഷണ കേസില്‍ റെയില്‍വേ പോലിസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതോടെ ജബല്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് രണ്ട് യുവാക്കളെ കൊവിഡ് ടെസ്റ്റ് നടത്തുകായയിരുന്നു. ഇതില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇവരേയാണ് ജബല്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് നടത്തിക്കൊണ്ട് പോയത്. കൊവിഡ് സ്ഥിരീകരിച്ച പ്രതിയെയും കൂട്ട് പ്രതിയേയും ഒരുമിച്ചാണ് നടത്തിയത്. അതേസമയം, റെയില്‍വേ പോലിസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിച്ചാണ് പ്രതികളെ കൊണ്ട് പോയത്. പോലിസ് വാഹനം ബ്രേക്ക് ഡൗണ്‍ ആയതിനാലാണ് പ്രതികളെ നടത്തിക്കൊണ്ട് പോയതെന്നാണ് പോലിസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Tags:    

Similar News