റഷ്യയിൽ ട്വിറ്ററിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കമ്പനി

പ്രമുഖ നെറ്റ്‌വർക്കുകളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിയന്ത്രിച്ചതായി ഇന്റർനെറ്റ് ബ്ലോക്ക് ഒബ്സർവേറ്ററി നെറ്റ്ബ്ലോക്ക്സ് റിപോർട്ട് ചെയ്തു.

Update: 2022-02-26 18:39 GMT

ന്യൂയോർക്ക്: റഷ്യയിലെ തങ്ങളുടെ സേവനം റഷ്യൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്വിറ്റർ. സൈറ്റ് സുരക്ഷിതവും ആക്സസ് ചെയ്യാവുന്നതുമായി നിലനിർത്താൻ തങ്ങൾ പരിശ്രമിക്കുകയാണെന്ന് ട്വിറ്റർ കൂട്ടിച്ചേർത്തു.

പ്രമുഖ നെറ്റ്‌വർക്കുകളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിയന്ത്രിച്ചതായി ഇന്റർനെറ്റ് ബ്ലോക്ക് ഒബ്സർവേറ്ററി നെറ്റ്ബ്ലോക്ക്സ് റിപോർട്ട് ചെയ്തു.

റഷ്യൻ മാധ്യമങ്ങളെ "സെൻസർ ചെയ്യുന്നു" എന്ന് ആരോപിച്ച് ഫേസ്ബുക്കിലേക്കുള്ള ആക്‌സസ് ഭാഗികമായി പരിമിതപ്പെടുത്തുകയാണെന്ന് മോസ്കോ വെള്ളിയാഴ്ച പറഞ്ഞതിന് പിന്നാലെയാണ് നിയന്ത്രണം ഉണ്ടായത്. ഫേസ്ബുക്കിൽ റഷ്യയുടെ നിയന്ത്രണങ്ങൾ എന്തെല്ലാം ഉൾപ്പെടുമെന്ന് ഇതുവരെയും വ്യക്തമല്ല.