കേന്ദ്രസര്‍ക്കാരിനെ സഹായിച്ച് ട്വിറ്റര്‍; ഹിന്ദുത്വ രാഷ്ട്രീയത്തെ വിമര്‍ശിച്ച 250 ഓളം അക്കൗണ്ടുകള്‍ തടഞ്ഞു

'നിയമപരമായ ആവശ്യ'ത്തെതുടര്‍ന്നാണ് നടപടിയെടുത്തതെന്നാണ് മൈക്രോബ്ലോഗിങ് സൈറ്റ് അധികൃതരുടെ ഭാഷ്യം.

Update: 2021-02-01 14:17 GMT
ന്യൂഡല്‍ഹി: ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യേയും ഹിന്ദുത്വ രാഷ്ട്രീയത്തെയും വിമര്‍ശിച്ച 250 ഓളം അക്കൗണ്ടുകള്‍ തടഞ്ഞ് ട്വിറ്റര്‍. 'നിയമപരമായ ആവശ്യ'ത്തെതുടര്‍ന്നാണ് നടപടിയെടുത്തതെന്നാണ് മൈക്രോബ്ലോഗിങ് സൈറ്റ് അധികൃതരുടെ ഭാഷ്യം. 'ജനാധിപത്യത്തെ അട്ടിമറിക്കാനും ജനകീയ മുന്നേറ്റങ്ങളെ തകര്‍ക്കാനും ഒരു സ്വേച്ഛാധിപത്യ സര്‍ക്കാരുമായി ഒത്തുചേരുന്നതിന് തുല്യമാണ് ട്വിറ്റര്‍ നടപടിയെന്ന് ആര്‍ജെഡി മേധാവിയും പ്രതിപക്ഷ നേതാവുമായ തേജശ്വി യാദവ് കുറ്റപ്പെടുത്തി.

തടഞ്ഞ് വച്ചതില്‍ കാരവന്‍ മാസികയുടെ ട്വിറ്റര്‍ അക്കൗണ്ടും ഉള്‍പ്പെടുന്നു. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ ഒരു പ്രതിഷേധക്കാരന്റെ മരണത്തെക്കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഡല്‍ഹി പോലിസ് അതിന്റെ എഡിറ്റര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സിപിഎം നേതാവ് മുഹമ്മദ് സലീം, കിസാന്‍ ഏക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്റെ ഏക്ത ഉര്‍ഗഹാന്‍, ആം ആദ്മി എംഎല്‍എമാര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും തടഞ്ഞുവച്ചവയില്‍ ഉള്‍പ്പെടും.

Tags:    

Similar News