തുര്‍ക്കികളെ കളിയാക്കി പഴം കഴിക്കുന്ന പോസ്റ്റിട്ട സിറിയക്കാരെ നാടുകടത്താനൊരുങ്ങി തുര്‍ക്കി

Update: 2021-10-31 05:31 GMT

ഇസ്തംബൂള്‍: തുര്‍ക്കികളെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടും കളിയാക്കികൊണ്ടും പോസ്റ്റുകളിട്ട സിറിയന്‍ അഭയാര്‍ഥികളെ നാടുകടത്താനൊരുങ്ങി തുര്‍ക്കി. തുര്‍ക്കികളെ കളിയാക്കിക്കണ്ട് പഴം കഴിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തവരാണ് നടപടി നേരിടുക. ഈ വഷയവുമായി ബന്ധപ്പെട്ട് ഏഴ് സിറിയക്കാരെ തുര്‍ക്കി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എവിടെയാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. തുര്‍ക്കി പൗരന്മാരെ കളിയാക്കി രാജ്യത്ത് വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതനെതിരേയാണ് തുര്‍ക്കി നടപടിയെടുക്കാനൊരുങ്ങുന്നതെന്ന ഔദ്യോഗിക വക്താവ് പറഞ്ഞു. കോടതിയില്‍ ഹാജറാക്കിയ ശേഷം കുറ്റക്കാരാണെന്ന് തെളിഞ്ഞാലേ ഇവരെ നാടുകടത്തുകയൊള്ളു. അതേസമയം രാജ്യത്തെ നിയമമോ അഭയാര്‍ഥികള്‍ക്കുള്ള അന്താരാഷ്ട്ര നിയമമോ ഏതാണ് ഇവരുടെ മേല്‍ പ്രയോഗിക്കേണ്ടിവരിക എന്ന വിഷയത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

 ഇസ്തംബൂളിലെ തെരുവില്‍ ഒരു സിറിയന്‍ യുവതി ഏതാനും തുര്‍ക്കി യുവാക്കളുമായി ഉണ്ടായ വാക്കു തര്‍ക്കമാണ് സംഭത്തിന് ആധാരം. യുവതി യോട് കയര്‍ക്കുന്നതിനിടെ 'ഞങ്ങളിവടെ ഒരു പഴം കഴിക്കാന്‍ പോലും സാധിക്കാതെ കഴിയുകയാണ് അതേസമയം നിങ്ങള്‍ കിലോ കണക്കിന് പഴം വാങ്ങുന്നു' എന്ന് യുവാവ് പറയുന്ന വീഡിയോ സാമൂഹിക മാദ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ഒരു പറ്റം സിറിയന്‍ യുവാക്കള്‍ പഴം കഴിക്കുന്നത് ടിക് ടോക്ക് വീഡിയോ ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. നിരവധി സിറിയന്‍ സ്ത്രീകളും പഴം കഴിക്കുന്ന സെല്‍ഫികളും ഫോട്ടോകളും പോസ്‌റഅറ് ചെയ്തു.

ഇത് തുര്‍ക്കികളെ പ്രകോപിപ്പിച്ചു. സിറിയക്കാര്‍ അഭയാര്‍ഥികളാണെന്ന പേരില്‍ എല്ലാ ആനുകൂല്ല്യങ്ങളും കൈപറ്റുമ്പോള്‍ തദ്ദേശീയര്‍ പ്രയാസത്തിലാണെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗവും രംഗത്തെത്തി. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാനാണ് സര്‍ക്കാര്‍ പെട്ടെന്ന് നടപടിസ്വീകരിക്കാന്‍ തീരുമാനിച്ചത്.

Tags:    

Similar News