വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന് ട്രംപ്; നിയമപരമായി നേരിടാന്‍ തയ്യാറെന്ന് ബൈഡന്‍
വാഷിങ്ടണ്‍ ഡിസി: വോട്ടെണ്ണല്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്ന് ട്രംപ്. വോട്ടെണ്ണല്‍ നിര്‍ത്തി വെക്കണമെന്ന ആവശ്യവുമായി താന്‍ സുപ്രിം കോടതിയിലേക്ക് പോകുകയാണെന്ന് വൈറ്റ് ഹൌസ്സില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വിജയം തനിക്കാണന്നും തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ എവിടെയാണ് ക്രമക്കേട് നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.വോട്ടേണ്ണല്‍ നിര്‍ത്തി വെക്കണമെന്ന ട്രംപിന്റെ ആവശ്യം മുമ്പ് ഉണ്ടാകാത്ത സംഭവമാണെന്നും അന്യായമാണെന്നും ബൈഡന്‍ ആരോപിച്ചു. വോട്ടെണ്ണല്‍ നിര്‍ത്താനുള്ള ട്രംപിന്റെ ആവശ്യത്തെ നിയമപരമായി നേരിടാന്‍ തയ്യാറെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.
മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, നോര്‍ത്ത് കരോലിന, അരിസോണ എന്നിവിടങ്ങളില്‍ താന്‍ ജയിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍ ഫ്ളോറിഡ, ടെക്സാസ്, ഒഹായോ ജോര്‍ജിയയിലും മാത്രമാണ് ട്രംപ് ലീഡ് ചെയ്യുന്നതെന്നും മറ്റുള്ള സ്ഥലങ്ങളില്‍ ഇനിയും വോട്ടുകള്‍ എണ്ണാനുള്ളതിനാല്‍ ട്രംപിന്റെ വാദം തറ്റാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
ഇതിനിടെ വിജയത്തിന്റെ പാതയിലാണെന്ന് അനുയായികളോട് ജോ ബൈഡന്‍. ഓരോ വോട്ടും എണ്ണിത്തീരുന്നതുവരെ തിരഞ്ഞെടുപ്പ് തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ നിര്‍ണായകമായ സംസ്ഥാനമായ ഫ്‌ലോറിഡയില്‍ ട്രംപ് വിജയം ഉറപ്പിച്ചു. ഇലക്ടറല്‍ വോട്ടില്‍ ബൈഡനാണ് മുന്നിലെങ്കിലും ട്രംപിന് സാധ്യതയേറുന്നു. നിലവില്‍ 238 സീറ്റ് ബൈഡനും 213 സീറ്റ് ട്രംപും സ്വന്തമാക്കി. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാര്‍ട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്‌സി, വെര്‍മണ്ട്, വെര്‍ജീനിയ, ന്യൂയോര്‍ക്ക്, എന്നിവിടങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചു. അലബാമ, അര്‍ക്കന്‍സോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു
