ജിദ്ദയില്‍ പള്ളിക്കുള്ളിലേക്ക് ട്രക്ക് ഇടിച്ചുകയറി; നമസ്‌ക്കരിക്കുകയായിരുന്ന അഞ്ച് പേര്‍ക്ക് പരിക്ക്

അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെയും പള്ളിയിലുണ്ടായിരുന്നവരുടെയും ആരോഗ്യ സ്ഥിതി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് അന്വേഷിച്ചു

Update: 2021-12-28 13:33 GMT

ജിദ്ദ: പള്ളിക്കുള്ളിലേക്ക് ട്രക്ക് ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദയുടെ തെക്ക് പ്രദേശമായ കിഴക്ക് അല്‍ മുന്‍തസഹാത്തിലെ അല്‍ അമാര്‍ പള്ളിയിലേക്കാണ് ചരക്കുമായി വന്ന ട്രക്ക് ഇടിച്ചുകയറിയത്. ഈ സമയം പള്ളിയില്‍ നമസ്‌കരിച്ചു കൊണ്ടിരുന്ന അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. റോഡ് ഓരത്തെ പള്ളിയുടെ ചുവര്‍ ഭാഗികമായി തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ട്രാഫിക് വകുപ്പ് ട്വിറ്ററില്‍ അറിയിച്ചു. വിവരമറിഞ്ഞു സിവില്‍ ഡിഫന്‍സും ട്രാഫിക് പോലിസും രക്ഷാപ്രവര്‍ത്തനത്തിനു സ്ഥലത്തെത്തി.

 അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെയും പള്ളിയിലുണ്ടായിരുന്നവരുടെയും ആരോഗ്യ സ്ഥിതി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് അന്വേഷിച്ചു. പള്ളി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് പഠിക്കാനും കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അടിയന്തിര കമ്മിറ്റി രൂപീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

Tags:    

Similar News