തൃണമൂല്‍ നേതാവ് സുവേന്ദു അധികാരി മന്ത്രി സ്ഥാനം രാജിവച്ചു

Update: 2020-12-16 15:41 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്തു അധികാരി എം.എല്‍.എ സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ട്. ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചരണങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ രാജിപ്രഖ്യാപനം.

സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് സുവേന്തുവും തൃണമൂലും തമ്മിലുള്ള വിള്ളല്‍ പരസ്യമാക്കപ്പെട്ടത്. മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇദ്ദേഹത്തിന് കേന്ദ്രം ഇസഡ് പ്ലസ് സുരക്ഷ ഉറപ്പാക്കിയിരുന്നു. നേരത്തെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച മന്ത്രി സുവേന്തു അധികാരി ബിജെപിയില്‍ ചേരുമെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.