വാളാട് ആദിവാസി യുവാവ് മരിച്ചു; പ്രദേശം ആശങ്കയില്‍

Update: 2020-08-02 03:49 GMT

കല്‍പറ്റ: കൊവിഡ് ലാര്‍ജ് ക്ലസ്റ്ററായ തവിഞ്ഞാല്‍ വാളാട് ആശങ്ക വര്‍ധിപ്പിച്ച് ആദിവാസി യുവാവിന്റെ മരണം. വാളാട് എടത്തന കോളനിയിലെ കെ സി ചന്ദ്രന്‍(38) ആണ് ഇന്നു രാവിലെ മരണപ്പെട്ടത്. നെഞ്ചു വേദനെയെ തുടര്‍ന്നാണ് യുവാവ് മരണപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. മരിച്ച ചന്ദ്രന് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. കോളനിയിലെ എല്ലാവരെയും ഇന്നലെ ആന്റിജന്‍ പരിശോധനയ്ക്കു വിധേയരാക്കിയതില്‍ ആര്‍ക്കും രോഗം കണ്ടെത്തിയിരുന്നില്ല. ചന്ദ്രന്റെ മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലാണ്. കൊവിഡ് പരിശോധനയ്ക്കു ശേഷമാവും അനന്തര നടപടികള്‍. 

Tags: