കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ മരിച്ചു

Update: 2021-04-17 14:33 GMT

അരീക്കോട്: ഓടക്കയം കൂട്ടപറമ്പ്കുരിയിരി കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ മരിച്ചു. എടവണ്ണ ഗ്രാമപ്പഞ്ചായത്തിലെ ചോലര കോളനി നിവാസിയായ കടുഞ്ഞി(68)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണു സംഭവം. കഴിഞ്ഞ ദിവസമാണ് കാട്ടാന കൂട്ടപറമ്പ് പ്രദേശത്ത് തമ്പടിച്ചത്. ഇതോടെ കോളനി നിവാസികള്‍ ചേര്‍ന്ന് കാട്ടാനയെ കാടുകയറ്റാന്‍ വേണ്ടി ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് കടുഞ്ഞിക്ക് ആനയുടെ ചവിട്ടേറ്റത്. തല്‍ക്ഷണം മരണപ്പെട്ടു. കടിഞ്ഞിയുടെ മൃതദേഹം അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പച്ച ശേഷം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ഭാര്യ: ചെറുപെണ്ണ്. മക്കള്‍: വിജയന്‍, ബിന്ദു, സിന്ധു.

Tribal old man killed in elephant attack

Tags:    

Similar News