ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍

Update: 2020-03-14 12:02 GMT

പാലക്കാട്: മുതലമടയില്‍ കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തി. മൊണ്ടിപാതി കോളനിയിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുതലമട ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയെ മൂന്നുദിവസം മുമ്പ് കാണാതായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പരിസരവാസികള്‍ പറഞ്ഞു. വിവരമറിഞ്ഞ് കൊല്ലങ്കോട് പോലിസും മറ്റ് ഉന്നത പോലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Tags:    

Similar News